.മാറ്റൊലി - 2024

 നെടിയനാട് വെസ്റ്റ്: ജി എൽ പി സ്കൂൾ വാർഷികാഘോഷവും കളിക്കൂടാരം പാർക്ക് ഉദ്ഘാടനവും നാടിന് ഉത്സവമായി.




*നരിക്കുനി:* പതിറ്റാണ്ടുകളായി നെടിയനാട് പ്രദേശത്തിന് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ നെടിയനാട് വെസ്റ്റ് ജി.എൽ.പി. സ്‌കൂളിൻ്റെ 67-ാം വാർഷികാഘോഷവും

കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കളിക്കൂടാരം പാർക്കിൻ്റെ ഉദ്ഘാടനവും പ്രമുഖ വ്യക്തികളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ നടത്തി.


പതിവിന് വിപരീതമായി സ്കൂൾ വാർഷികം കുടുംബത്തിലെ ആഘോഷമെന്ന പോലെ നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു അതിനാൽ സമയം ഏറെ അതി ക്രമിച്ചിട്ടും പരിപാടി കഴിയുന്നതുവരെ കലാകാരൻമാർക്ക് പ്രോത്സാഹനമായി നാട്ടുകാർ കൂടെ തന്നെയുണ്ടായിരുന്നു

വൈകുന്നേരം 3 മണിക്ക് ആരംഭിച്ച പരിപാടിയിൽ 

സ്കൂളിൻ്റെ 67-മത് വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം കൊടുവള്ളി എ ഇ ഒ അബ്ദുൽ ഖാദർ മാസ്റ്ററും

കുട്ടികൾക്കായി നാട്ടുകാരുടെ സഹായത്തോടെ പി.ടി.എ നിർമ്മിച്ച കളിക്കൂടാരത്തിൻ്റെ ഉദ്ഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് ജൗഹർ പൂമംഗലവും നിർവ്വഹിച്ചു.


വാർഡ് മെമ്പർ മിനി പുല്ലങ്കണ്ടി അധ്യക്ഷത വഹിച്ച

ചടങ്ങിൽ മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് പങ്കെടുത്തു.

കൂടാതെ ഷിഹാന രാരപ്പൻകണ്ടി (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)

സർജാസ് മാസ്റ്റർ ( ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ)

 സുനിൽ കുമാർ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ)

 മൊയ്‌തി നെരോത്ത് (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ)

റംസീന - പൂർവ്വ വിദ്യാർത്ഥിനി  (ജില്ലാ പഞ്ചായത്ത് മെമ്പർ)

 മജീദ് (മെമ്പർ വാർഡ് 12)

ശ്രീ. പി. എ. വാസുദേവൻ നമ്പൂതിരി,ഇബ്രാഹിം കൊട്ടയോട്ട്, മോഹനൻ ചാത്തഞ്ചേരി ,രവി വലിയേലത്ത് എന്നിവരും ചടങ്ങിൽ സംസാരിച്ചു ,


തുടർന്ന് നടന്ന കുട്ടികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും കലാപരിപാടികളും,  വിദ്യാർത്ഥികളുടെ കരാട്ടെ പ്രദർശനവും,  ശ്രീരാഗ് നന്മണ്ടയുടെ മാജിക്ക് ഷോയും, MDS Live band Calicut അവതരിപ്പിച്ച ഗാനമേളയും ചടങ്ങിന് പൊലിമയേകി.