.മാറ്റൊലി - 2024

ഗവ: എൽ.പി. സ്കൂൾ നെടിയനാട് വെസ്റ്റ്: വാർഷികാഘോഷവും കളിക്കൂടാരം പാർക്ക് ഉദ്ഘാടനവും ഇന്ന്:



നരിക്കുനി: പതിറ്റാണ്ടുകളായി നെടിയനാട് പ്രദേശത്ത് വെളിച്ചം പകർന്നു നൽകിയ നെടിയനാട് വെസ്റ്റ് ജി.എൽ.പി. സ്‌കൂളിൻ്റെ 67-ാം വാർഷികാഘോഷവും

കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കളിക്കൂടാരം പാർക്കിൻ്റെ ഉദ്ഘാടനവും ഇന്ന് (21/2/ 24) ന് നടക്കും. 


വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ 

സ്കൂളിൻ്റെ 67-മത് വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം കൊടുവള്ളി എ ഇ ഒ അബ്ദുൽ ഖാദർ മാസ്റ്ററും

കുട്ടികൾക്കായി നാട്ടുകാരുടെ സഹായത്തോടെ പി.ടി.എ നിർമ്മിച്ച കളിക്കൂടാരത്തിൻ്റെ ഉദ്ഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് ജൗഹറും  നിർവ്വഹിക്കും. 


തുടർന്ന്  കുട്ടികളുടെ കലാപരിപിടികളും, കരാട്ടെ പ്രദർശനവും,  ശ്രീരാഗ് നന്മണ്ടയുടെ മാജിക്ക് ഷോയും, MDS Live band Calicut അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.