ചൊവ്വഞ്ചേരി ഉസ്മാൻ്റ മയ്യിത്ത് നമസ്ക്കാരം ചൊവ്വ ഉച്ചയ്ക്ക്  2 ന് :-

 നരിക്കുനി :-പുല്ലാളൂർ ചൊവ്വഞ്ചേരി ഉസ്മാൻ(62) ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം  ദമാമിൽ അൽക്കൊബാർ   വെച്ച്   മരണപ്പെട്ടിരുന്നു,

മയ്യത്ത്  12 /3/24 ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തും ,ഉച്ചയ്ക്ക് 2 മണിക്ക് പറപ്പാറ ജുമാ മസ്ജിദിൽ മയ്യത്ത് നമസ്ക്കാരം നടക്കും,പുല്ലാളൂർ പരേതരായ ചൊവ്വഞ്ചേരി ആലിക്കുട്ടി ഹാജിയുടേയും ആമിന ഹജ്ജുമ്മയുടേയും മകനാണ് , 

ഭാര്യ:ഷറീന വി.പി വടുവപ്പുറം (കാരന്തൂർ) ,

മക്കൾ:ഫസ്ന.സി,ഫാരിസ്‌ സി(ഖത്തർ),ഫാത്തിമ ഫിദ.സി

മരുമക്കൾ: മുഹമ്മദ്‌ ഇജാസ്‌ (കാഞ്ഞിരമണ്ണിൽ),ഹംദ സക്കീർ (നെല്ലിക്കാപറമ്പ്‌) ,


സഹോദരങ്ങൾ:

സി.അഹമ്മദ്‌ കോയ ഹാജി(മടവൂർ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌),സി.അബൂബക്കർ ഹാജി,അബ്ദുൽ ഖാദർ.സി(ദമാം),അബ്ദുൽ അസീസ്‌.സി(ആസ്കോ ഗ്ലോബൽ ചെയർമാൻ),ആയിഷ (പന്നൂർ),ഫാത്തിമ (നരിക്കുനി ),സുബൈദ (ആരാമ്പ്രം) ,