ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു :-


ചീക്കിലോട് : അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്‍റെ വീട്ടിലെ ആടുകളെയാണ് കൊന്നത്. ആകെ ആറ് ആടുകളാണ് ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കൂട്ടിനകത്ത് കയറിയാണ് ആടുകളെ കടിച്ച് കൊന്നത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍  ആക്രമിച്ച ജീവിയെ കണ്ടില്ല. ആക്രമിച്ചത് വന്യ ജീവി ആണെന്നാണ് സംശയം.

ആടുകളെ ആക്രമിച്ച് കൊന്നത് തെരുവ് നായകളാണെന്നാണ് വീട്ടുകാർ പറയുന്നത് , നന്മണ്ട ഗ്രാമ പഞ്ചായത്ത് ,വില്ലേജ് ഓഫീസ് അധികാരികളെയും, ചീക്കിലോട് മൃഗാശുപത്രിയിലെ ഡോക്ടറേയും വിവരം അറിയിച്ചിട്ടുണ്ട്. നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.രാജൻ മാസ്റ്റർ സ്ഥലം സന്ദർശിച്ചു ,