പുല്ലാളൂർ പറപ്പാറ മഹല്ല് ഭരണം വഖ്ഫ്ബോർഡ് ഏറ്റെടുത്തു :-

നരിക്കുനി: വർഷങ്ങളായി സുന്നി സംഘടനകളിലെ ഇരുഭാഗവും ഒന്നിച്ചു ഭരണം നടത്തിയിരുന്ന കോഴിക്കോട് ജില്ലയിലെ പുല്ലാളൂർ പറപ്പാറ മഹല്ല് ഭരണം കഴിഞ്ഞ ദിവസം വഖഫ് ബോർഡ് ഏറ്റെടുത്തു.

നിലവിലുള്ള കമ്മിറ്റിയെ ദുർബല പെടുത്തിയതായും 

വഖഫ് ബോർഡിൻറെ നേതൃത്വത്തിലുള്ള മുതവല്ലിയായി അഡ്വക്കറ്റ് മുഹമ്മദ് സുഹൈൽ തങ്ങളെ നിയമിച്ചതായും ബോർഡ് പ്രതിനിധികൾ മഹല്ലിൽ പ്രഖ്യാപിക്കുകയും ചെയ്തു.

നിലവിലുണ്ടായിരുന്ന മഹല്ല് ഭരണസമിതിയിൽനിന്ന് എ പി വിഭാഗം അംഗങ്ങളെ ഒഴിവാക്കി   ഇ കെ  വിഭാഗം കമ്മിറ്റി പുനഃസംഘടിപ്പിച്ചതാണ് മഹല്ലിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമായത്.ഇത് സംബന്ധിച്ച് പോലീസ് സ്റ്റേഷൻ മുഖേനയും മറ്റു ഔദ്യോഗിക തലങ്ങളിലുംപലതവണചർച്ചകൾ നടന്നിരുന്നു വെങ്കിലുംപരിഹാരമായില്ല.

 ശേഷം ഇകെവിഭാഗം   വഖ്ഫ്ബോർഡിൽ പരാതി നൽകുകയും ശേഷം പലതവണകളായി സിറ്റിങ്ങുകൾ നടത്തുകയും അതിലും പരിഹാരമാകാത്ത അവസ്ഥയിലാണ് വഖഫ് ബോർഡ്ഏറ്റെടുക്കുന്നതിലേക്ക് എത്തിച്ചേർന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.