കാക്കൂർ : സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിൽ മികച്ച അംഗനവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ കാക്കൂർ ഗ്രാമ പഞ്ചായത്തിലെ കണ്ടോത്തുപാറ പള്ളിത്താഴം അംഗനവാടിയിലെ സുബൈദ ടീച്ചറെയും, ചേളന്നൂർ ബ്ലോക്ക്യിലെ മികച്ച അംഗനവാടി ഹെൽപ്പർക്കുള്ള അവാർഡ് നേടിയ രമണിയേയുംകാക്കൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

 പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ. കെ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ  അബ്ദുൽ ഗഫൂർ പി പി. ജുന ഇഎം. സിസി കൃഷ്ണൻ. ഷാജി മംഗലശ്ശേരി, സിദ്ദിഖ് വാലത്തിൽ, സിജി ടീച്ചർ, എന്നിവർ സംസാരിച്ചു. മെമെന്റോയും ഉപഹാരവും നൽകി. ഐ സി ഡി എസ് സൂപ്പർവൈസർ അപർണ സ്വാഗതവും, ബിജുല  ടീച്ചർ നന്ദിയും പറഞ്ഞു.