വനിതാ ദിനം :-

എളേറ്റിൽ വട്ടോളി :-

എളേറ്റിലെ പെട്രോൾ പമ്പിലെ പെട്രോളടിക്കുന്ന നോസിലിൽ കഴിഞ്ഞ 17 വർഷമായി ഇവരുടെ കൈ തഴമ്പിന്റെ പാടുണ്ട്..പെട്രോൾ അടിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വാഹനത്തിന് തീ പിടിച്ചപ്പോൾ കൂടെയുണ്ടായിരുന്നവർ സ്വയരക്ഷാർത്ഥം ഓടി മറഞ്ഞപ്പോഴും സധൈര്യം ഫയർ എക്സ്റ്റിങ്കുഷെർ ഉപയോഗിച്ച് വലിയൊരു അപകടത്തെ നേരിട്ട ധീരവനിത.. സാധാരണക്കാരിൽ സാധാരണക്കാരിയായ എന്നാൽ വർഷങ്ങളായി സ്വന്തം ചുമലിൽ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തവും പേറി പുഞ്ചിരിക്കുന്ന മുഖത്തോട് കൂടി ലക്ഷകണക്കിന് മനുഷ്യരുടെ നല്ല യാത്രകളിൽ ഇന്ധനം നൽകിയവൾ..ഷൈമ ,

ഇവരെ ആദരിക്കാം ഈ വനിതാ ദിനത്തിൽ ,.......