വിവാഹ സത്കാരത്തിന് എത്തി; കോഴിക്കോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു :-

 22.04.2024

 *കോഴിക്കോട്* : അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം. ഒളവണ്ണ മാത്തറ സ്വദേശി നസീമ (36), ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.

വൈകീട്ട് അഞ്ചിനു റെയിൽ പാളം മുറിച്ചു കടക്കവേ കൊച്ചുവേളി- ചണ്ഡീ​ഗഢ് സമ്പർക് ക്രാന്തി ട്രെയിൻ ഇടിച്ചാണ് മരണം. നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സത്കാരത്തിനാണ് ഇരുവരും എത്തിയത്. നിസാറാണ് നസീമയുടെ ഭർത്താവ്.