സഹപ്രവർത്തകൻ്റെ വൃക്കമാറ്റിവെക്കാൻ നരിക്കുനിയിലെ ഓട്ടോറിക്ഷകൾ കാരുണ്യയാത്ര നടത്തി --------------------------------
നരിക്കുനി പ്രിയ സുഹൃത്ത് കിഴക്കേകണ്ടിപുറായിൽ നാസറിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഫണ്ട് സ്വരൂപിക്കലിന്റെ ഭാഗമായി നരിക്കുനിയിലെ മുഴുവൻ ഓട്ടോ തൊഴിലാളികളും സഹപ്രവർത്തകന് വേണ്ടി ഒരു ദിവസത്തെ ഓട്ടം കാരുണ്യ യാത്രയായി ഓടുന്നതിൻ്റെ ഫ്ലാഗ്ഓഫ് നരിക്കുനി ബസ് സ്റ്റാൻ്റ് പരിസരത്ത് ചികിത്സ സഹായ സമിതിയുടെ കൺവീനർ സി. കെ സലീം നിർവഹിച്ചു. ഭാരവാഹികളായ സി. പി. ലൈല, സൽമ കുമ്പളത്ത്,ജയദാസൻ, കരീം പി. പി ,അഷ്റഫ് മുട്ടാഞ്ചേരി ,ശശീന്ദ്രൻ കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇന്ന് ഓടി കിട്ടുന്ന വരുമാനം മുഴുവനും സഹപ്രവർത്തകൻ്റെ വൃക്കമാറ്റി വെക്കാനുള്ള ഫണ്ടിലേക്ക് കോഡിനേഷൻ കമ്മറ്റി കൈമാറും


0 അഭിപ്രായങ്ങള്‍