പ്രതിബദ്ധതയോടെ കെഎസ്ഇബിയുടെ യശസ്സ് പൊതുസമൂഹത്തിൽ ഉയർത്തിയ ഒരു വലിയ തലമുറ സേവനം പൂർത്തീകരിച്ച് മെയ് 31ന് സ്ഥാപനത്തിന്റെ പടിയിറങ്ങുന്നു. നൂറുകണക്കിന് വകുപ്പുകൾ ഉള്ള സംസ്ഥാന സർക്കാർ സർവീസിൽ നിന്നും മെയ് 31ന് വിരമിക്കുന്നത് 16638 ആണെങ്കിൽ, 28835 ജീവനക്കാർ മാത്രമുള്ള കെഎസ്ഇബിയിൽ നിന്നും 1099 പേർ ഈ മാസം വിരമിക്കും.
8 ചീഫ് എൻജിനീയർമാരും, 17 ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരും, 33 എക്സിക്യൂട്ടീവ് എഞ്ചിനീയറന്മാരും, 23 അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർമാരും ഈ മാസ്സ് വിരമിക്കലിൽ ഉൾപ്പെടും.
ഏറ്റവും കൂടുതൽ ജീവനക്കാർ വിരമിക്കുന്നത് ഓവർസിയർ തസ്തികയിൽ നിന്നാണ്, 388 പേർ!!. ഇതുകൂടാതെ 172 സബ് എഞ്ചിനീയർമാരും, 119 സീനിയർ സൂപ്രണ്ട്മാരും, 119 ലൈൻമാൻമാരും ഈ മാസം സ്ഥാപനത്തോട് വിട പറയും.
വിരമിക്കുന്ന ജീവനക്കാരുടെ തസ്തികരിച്ചുള്ള ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു.
1. Accounts Officer -9
2. Assistant Acco Offcr-23
3. Assistant Engineer- 72
4. Assistant Exec Engineer -28
5. Chief Engineer -8
6. Deputy Chief Engineer-17
7. DA-2
8. Driver-12
9. Executive Engineer -33
10. Finance Officer -2
11. JFCA -1
12. LM1/LM11 -119
13. Mazdoor -34
14. OA-6
15. Overseer - 388
16. Sweeper -2
17. Sr Acco Offcr -2
18. Senior Asst -39
19. Sr Conf Asst - 3
20. Sr Fr Copy Asst - 4
21. Senior Supdt - 119
22. Sub Engineer - 172
23. Asst Fin Officer - 3
24. Sr. Finance Officer -1
കൂട്ട വിരമിക്കൽ കെഎസ്ഇബിയുടെ വിവിധ ഓഫീസുകളിലെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികൾ മാനേജ്മെന്റ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


0 അഭിപ്രായങ്ങള്‍