ആരുടെയും സഹായത്തിന് കാത്തു നിൽക്കാതെ ഓട്ടോ ഡ്രൈവർ നാസർ യാത്രയായി:
:13-05-2024
നരിക്കുനി: - പള്ളിക്കരത്താഴം കിഴക്കേകണ്ടി പുറായിൽ നാസർ(46) മരണപ്പെട്ടു, വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വേണ്ടി ജനകീയ കമ്മിറ്റിയുടെ കീഴിൽ പണം സ്വരൂപിക്കുന്നതിനിടയിലാണ് നാസറിന്റെ ആകസ്മിക വിയോഗം,
ഓട്ടോ തൊഴിലാളിയായ നാസറിന് വേണ്ടി ഒരു നാട് മുഴുവൻ ഒന്നിച്ചെങ്കിലും അതിന് കാത്തുനിൽക്കാതെയാണ് നാസർ വിടവാങ്ങിയത്.
.ഭാര്യ: സുഹ്റ
മക്കൾ: നിയാസ്, റാഷിദ
സഹോദരങ്ങൾ മുഹമ്മദ്, അസീസ്, അശ്റഫ്, ആയിഷ, സാജിദ, പാത്തൂട്ടി
മയ്യിത്ത് നിസ്കാരം നാളെ 14/05/24 ( ചൊവ്വ) രാവിലെ 9 മണിക്ക് നരിക്കുനി ടൗൺ പള്ളിയിലും, 9- 30ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.


0 അഭിപ്രായങ്ങള്‍