"പന്തീരാങ്കാവ് KSEB ജീവനക്കാർ പ്രതിഷേധിച്ചു"
02/05/2024 ന് രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്ന് സാമൂഹ്യവിരുദ്ധർ KSEB പന്തീരാങ്കാവ് ഓഫീസിൽ ആക്രമിച്ചു കയറി നാശനഷ്ടം വരുത്തിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ സംയുക്തമായി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അക്രമികളെ ഉടനെ അറസ്റ്റ് ചെയ്തു ജീവനക്കാർക്ക് സ്വൈര്യമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.
യോഗത്തിൽ അഭിലാഷ് PR സ്വാഗതം പറയുകയും KSEB പന്തിരങ്കാവ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വിനീത് അധ്യക്ഷത വഹിക്കുകയും വിവിധ സംഘടന നേതാക്കളായ പ്രബീഷ് ( KSEB WA CITU ഫറോക്ക് ഡിവിഷൻ പ്രസിഡന്റ് ), പ്രദീപ് ( AITUC ഫറോക്ക് ഡിവിഷൻ ഭാരവാഹി ), നന്ദകുമാർ( പന്തിരങ്കാവ് സെക്ഷൻ സ്റ്റാഫ് പ്രതിനിധി) എന്നിവർ സംസാരിക്കുകയും മനോജ് കുമാർ കെ പി നന്ദി പറയുകയും ചെയ്തു.


0 അഭിപ്രായങ്ങള്‍