ഹരിതം സഹകരണം
നരിക്കുനി : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ച ഹരിതം സഹകരണം പദ്ധതി യുടെ നരിക്കുനി സർവീസ് സഹകരണ ബാങ്ക് തല പരിപാടി ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രം അങ്കണത്തിൽ പ്ലാവിൻ തൈ നട്ട് മെഡിക്കൽ ഓഫീസർ ഡോ : ബേബി പ്രീത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി മനോജ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ മാരായ വി കെ ഹംസ, ടി എ ആലിക്കോയ, സിന്ധു മലയിൽ, പി കെ രാമൻ, സി വേണുഗോപാൽ, സെക്രട്ടറി എം സി ഹരീഷ് കുമാർ, അനുരാജ്, ഹാരിസ്, റീന, എബിൻ രാജ് എന്നിവർ നേതൃത്വം നൽകി.


0 അഭിപ്രായങ്ങള്‍