നരിക്കുനിയിൽ പച്ച തേങ്ങ സംഭരണം തുടങ്ങി .


നരിക്കുനി : സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരഫെഡ് മുഖേന നടത്തുന്ന പച്ച തേങ്ങ സംഭരണം നരിക്കുനിയിൽ തുടങ്ങി. നരിക്കുനി സർവീസ് സഹകരണ ബാങ്ക്  കാരുകുളങ്ങരയിൽ ആരംഭിച്ച സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജൗഹർ പൂമംഗലം നിർവഹിച്ചു.

നരിക്കുനി സഹകരണ ബാങ്ക് പ്രസിഡന്റ്‌ സി മനോജ്‌ അധ്യക്ഷത വഹിച്ചു. പാസ്സ് ബുക്ക്‌ വിതരണം കാക്കൂർ ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ നിഷ നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ് ) എം എം സബീന, നരിക്കുനി കൃഷി ഓഫിസർ അനുശ്രീ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ദാന മുനീർ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി പി ലൈല, മെമ്പർ ടി രാജു എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ വി കെ ഹംസ സ്വാഗതവും സി വേണുഗോപാൽ നന്ദിയും പറഞ്ഞു. സർക്കാർ  നിശ്ചയിച്ച താങ്ങുവിലയായ കിലോക്ക് 34 രൂപ നിരക്കിലാണ് തേങ്ങ എടുക്കുന്നത്. 

കൃഷി ഭവനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് സംഭരണ കേന്ദ്രത്തിൽ തേങ്ങ നൽകാനാവുക.


Photo : നരിക്കുനി സഹകരണ ബാങ്ക് നരിക്കുനിയിൽ തുടങ്ങിയ പച്ച തേങ്ങ സംഭരണം വി. പദ്മനാഭനിൽ നിന്ന് തേങ്ങ സ്വീകരിച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്യുന്നു.