സാന്ത്വനം പാലിയേറ്റീവ് കെയർ സംഗമം നടത്തി

നരിക്കുനി: നരിക്കുനി സോൺ പി പി ഉസ്താദ് മെമ്മോറിയൽ സാന്ത്വന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ   പാലിയേറ്റീവ് കെയർ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഉൽഘാടനം ചെയ്തു. എൻ.സി ജബ്ബാർ അദ്ധ്യക്ഷം വഹിച്ചു. ഡോക്ടർ എ.പി. അബ്ദുള്ളക്കുട്ടി വി ഷയാവതരണം നടത്തി. നരിക്കുനിപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകമ്മറ്റി ചെയർമാൻ സുനിൽകുമാർ, മുഹമ്മദ് പാറന്നൂർ , പാലത്ത് അബ്ദുറഹ്മാൻ ഹാജി, ടി.എ. മുഹമ്മദ് അഹ്സനി,  നിസാർ സഖാഫി എന്നിവർ പ്രസംഗിച്ചു. സാന്ത്വനം കൺവീനർഒ പി മുഹമ്മദ് സ്വാഗതവും ടി കെ എ സിദ്ദീഖ് നന്ദിയും പറഞ്ഞു ,

photo: - നരിക്കുനിയിൽ സാന്ത്വനം പാലിയേറ്റീവ് കെയർ സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു