ശൈഖുനാ പാറന്നൂർ ഉസ്താദ് ഉറൂസ് മുബാറക്ക് പ്രൗഢമായി


നരിക്കുനി: ഒരു പുരുഷായുസ് മുഴുവൻ

 ദീനി സേവനത്തിനായി മാറ്റിവെച്ച പ്രഗൽഭ പണ്ഡിതനും സൂഫിവര്യ നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  ഖജാഞ്ചിയുമായിരുന്ന ശൈഖുനാ പാറന്നൂർ പി പി ഇബ്റാഹീം മുസ്ലിയാരുടെ പതിനൊന്നാം ഉറൂസ് മുബാറക്കിന് മഹാനവർ കളുടെ വീട്ടിൽ ആയിരക്കണക്കിന് ആളുകൾ സംഗമിച്ചു. മഖ്ബറസിയാറത്ത്, ജലാലിയ റാത്തീബ്, മൗലിദ് മജ്ലിസ്, ദിക്ക് ർ ഹൽഖ, ഖത്തം ദുആ , മജ്ലിസുന്നൂർ, അനുസ്മരണ പ്രഭാഷണങ്ങൾ തുടങ്ങി പരിപാടികൾ നടന്നു.

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.

ശൈഖുന ഉമർ ഫൈസി മുക്കം,ശൈഖുനാ ഒളവണ്ണ അബൂബക്കർ മുസ്ല്യാർ

കുട്ടി ഹസൻ ദാരിമി, ഉമർ മുസ്ലിയാർ കീഴ്ശ്ശേരി,റഷീദ് ഫൈസി വെള്ളായിക്കോട്, സലാം ഫൈസി ഒളവട്ടൂർ, അഹമ്മദ് കുട്ടി ബാഖവി തലപ്പെരുമണ്ണ, അഹമ്മദ് കുട്ടി ഫൈസി, അബൂബക്കർ ഫൈസി മലയമ്മ,എൻ ടി കെ ബാഖവി ആവിലോറ ,അബ്ദുൽ മജീദ് ബാഖവി കാസർഗോഡ്, മഹമ്മദ് ബാഖവി വാവാട് , അബ്ദുൽ മജീദ് ദാരിമി ചളിക്കോട്, എംഎ റസാഖ് , വിഎം ഉമ്മർ 

തുടങ്ങീ സാദാത്തീങ്ങളും പണ്ഡിതന്മാരും നേതാക്കന്മാരും സംസാരിച്ചു. സമാപന പ്രാർത്ഥനക്ക് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി.

ഫോട്ടോ :-പാറന്നൂർ പി.പി ഇബ്രാഹിം മുസ്‌ലിയാരുടെ ഉറൂസ് മുബാറക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു.