പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു_ :-


20-07-2024


_ എളേറ്റിൽ വട്ടോളി: - പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു. എളേറ്റില്‍ വട്ടോളി സ്വദേശി ഫാത്തിമ ബത്തൂല്‍ (10) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു_.

നാട്ടിൽ പനി ബാധിതരുടെ എണ്ണം ദിവസവും  വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 12,498 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍. എന്നാല്‍ പനിബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു_.


_എച്ച1 എന്‍1 ബാധിച്ച് ഇന്നലെ സംസ്ഥാനത്ത് ഒരാള്‍ മരിച്ചിരുന്നു. ഇന്നലെ മരിച്ച മൂന്ന് പേരുടെ മരണകാരണം എലിപ്പനിയാണെന്നും സംശയമുണ്ട്. ഇന്നലെ 116 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്_.