ശക്തമായ മഴ; കാരശ്ശേരിയിൽ സംരക്ഷണ ഭിത്തി തകര്‍ന്ന് രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍ :-

 16.07.2024


മുക്കം: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍. കാരശ്ശേരി പഞ്ചായത്തിലെ കല്‍പൂര്‍ സ്വദേശി സലിം മൈലാടിയിലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ ഇടിഞ്ഞത്. ഇതിന് താഴെയുള്ള ആള്‍താമസമില്ലാത്ത വീടിന് മുകളിലേക്കാണ് ഇടിഞ്ഞുവീണത്. ഇതോടെ രണ്ട് വീടുകളും അപകട ഭീഷണി നേരിടുന്നുണ്ട്.


വലിയ ശബ്ദത്തോടെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. വീഴ്ചയില്‍ സലീമിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. വില്ലേജ് ഓഫീസ് അധികൃതര്‍ സലീമിന്റെ കുടുംബത്തോട് ഇവിടെ നിന്നും മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.