നരിക്കുനി പഞ്ചായത്ത് മിനി സ്റ്റേഡിയം റൂമിൻ്റെ ഡോർ പൊളിച്ചത് മാറ്റി സ്ഥാപിച്ചു :-
നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ഡ്രസ്സിങ്ങ് റൂമിൻ്റെ ഡോർ തകർത്ത് ലഹരി മാഫിയ ,നന്മണ്ട റോഡിൽ വിളക്കുകണ്ടം വയൽ ഭാഗത്തുള്ള മിനി സ്റ്റേഡിയം സന്ധ്യ മയങ്ങുന്നതോടെ ലഹരി മാഫിയ കയ്യടക്കുന്നു ,അവിടുത്തെ ഡ്രസ്സിംങ്ങ് റൂമിൻ്റെ വാതിൽ തകർത്ത് അതിനുള്ളിൽ മദ്യ മയക്കുമരുന്ന് സാമഗ്രികൾ കൂട്ടിയിട്ട നിലയിലായിരുന്നു , ഡോർ മാറ്റുകയും ,മദ്യ മയക്കു മരുന്ന്എം സാമഗ്രികൾ റൂമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു , പി വീരേന്ദ്രകുമാർ (എം പി ) യുടെ 2006-07 ലെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നരിക്കുനി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചതാണ് ഈ മിനി സ്റ്റേഡിയം, ,പരാതികൾ ഏറെ നൽകിയെങ്കിലും പോലീസ് പെട്രോളിംഗ് നടത്തിയെങ്കിലും കുറ്റവാളികളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ,കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ പഞ്ചായത്ത് മിനി സ്റ്റേഡിയം സംരക്ഷിക്കണമെന്ന് അക്ഷര സാംസ്ക്കാരിക വേദി നേരത്തെ ആവശ്യപ്പെട്ടിരുന്നു ,സ്റ്റേഡിയത്തിന് സംരക്ഷണ കമ്മറ്റി ഉണ്ടാക്കണമെന്നും ,ചുറ്റുമതിൽ 2 വരി ഉയർത്തണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട് ,




0 അഭിപ്രായങ്ങള്‍