സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒളവണ്ണ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം :-


26-08-2024

കോഴിക്കോട്: തിരുവണ്ണൂർ ബൈപ്പാസിൽ സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒളവണ്ണ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഒളവണ്ണ സ്വദേശിയായ ജുനൈദ് (26) ആണ് മരിച്ചത്.ഇന്ന് (26/08/24) വൈകിട്ട് നാല് മണിയോടുകൂടി തിരുവണ്ണൂർ ബൈപ്പാസിൽ മാറ്റർ ലാബിന് മുൻവശം വെച്ചാണ് അപകടം.


ഇദ്ദേഹം സഞ്ചരിച്ച KL 85 A 2333 നമ്പർ സ്കൂ‌ട്ടറിൽ KL 57 C 8649 നമ്പർ ലോറി തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറികടിയിലേക്ക് വീണ ജുനൈദിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അരീക്കാട് JC അക്കാദമിയുടെ ഡയറക്ടർ ആണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ,