നരിക്കുനി :-കൽക്കുടുമ്പ് മുണ്ടപ്പുറത്ത് ചാലിൽ  കോയമോൻ, സുരയ്യ ദമ്പതികൾ തങ്ങളുടെ ഉപജീവന മാർഗമായ രണ്ട് ആടിനെ വയനാട്ടിലെ  വീട് നിർമ്മാണ ക്യാമ്പയിനിലേക്ക് സംഭാവനയായി നൽകി.


നരിക്കുനി :-കൽക്കുടുമ്പ് മുണ്ടപ്പുറത്ത് ചാലിൽ  കോയമോൻ, സുരയ്യ ദമ്പതികൾ തങ്ങളുടെ ഉപജീവന മാർഗമായ രണ്ട് ആടിനെ വയനാട്ടിലെ ദുരിത മേഖലയിൽ ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീട് നിർമ്മാണ ക്യാമ്പയിനിലേക്ക് സംഭാവനയായി നൽകി. സമാനതകളില്ലാത്ത ദുരിതം ഉള്ള് വേദനിപ്പിച്ചു എന്നും, ആരോഗ്യം അനുവദിക്കുകയായിരുന്നെങ്കിൽ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമാവണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നും ആടിനെ നൽകിക്കൊണ്ട് കോയമോൻകാ പറഞ്ഞു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി ഷൈജു ആടിനെ ഏറ്റുവാങ്ങി.മേഖല സെക്രട്ടറി കെ.കെ വിമേഷ് അദ്ധ്യക്ഷനായിരുന്നു ,  കെ.കെ ഷിബിൻ ലാൽ,  ബി.സി അനുജിത്ത്,  എ.ഷജിൽ, ഫസലു റഹ്മാൻ, പി.എം നിതിൻ, എൻ.വി റംഷിദ് തുടങ്ങിയവർ സംസാരിച്ചു ,

 ,