ജീവദ്യുതി രക്തദാന ക്യാമ്പ് ജില്ലാതല ഉദ്ഘാടനം

 ' ജീവദ്യുതി' രക്തദാന ക്യാമ്പിന്റെ കോഴിക്കോട് നോർത്ത് ജില്ലാ തല ഉദ്ഘാടനം  എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്. എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്  സംഘടിപ്പിച്ചു. ഇക്ര  ഹോസ്പിറ്റൽ കോഴിക്കോടും പോൾ ബ്ലഡും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി.ബിജു അധ്യക്ഷത വഹിച്ചു.  കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം  ശ്രീ ഐ. പി രാജേഷ്, എൻ.എസ്.എസ് കോഴിക്കോട് നോർത്ത് ജില്ലാ കൺവീനർ എസ്. ശ്രീചിത്ത്, കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ ശ്രീ കെ. പി അനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ എ. കെ പ്രവീഷ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബി രശ്മി,ഹെഡ്മിസ്ട്രസ് ശ്രീമതി  കെ. സെയ്ദ, എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.