കോഴിക്കോട്ട്  ലുലു മാള്‍ സെപ്റ്റംബര്‍ 9ന് തുറക്കും :-


01-09-2024


കോഴിക്കോട്: മലബാറിലെ ഷോപ്പിങ് ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന തീയതി പുറത്ത്. കോഴിക്കോടിന്റെ മൊഞ്ച് കൂട്ടാനായി വരുന്ന ലുലു മാള്‍ സെപ്റ്റംബര്‍ ഒമ്പതിന് തുറക്കും. കോഴിക്കോട് മാങ്കാവില്‍ ആണ് ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നത്. കോഴിക്കോട് മാള്‍ 3.5 ലക്ഷം ചതുരശ്ര അടിയില്‍ ആണ് വ്യാപിച്ചുകിടക്കുന്നത്. മൂന്ന് നിലകളിലായി ഷോപ്പിങ് സൗകര്യമുണ്ട്. 1.5 ലക്ഷം ചതുരശ്ര അടി വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, 400 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 16 വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകള്‍, പാന്‍ ഏഷ്യന്‍ റെസ്റ്റോറന്റ്, കുട്ടികള്‍ക്കുള്ള ഗെയിമിങ് അറീന എന്നിവയും ഉള്‍പ്പെടുന്നു.

ലുലു മാളില്‍ എല്ലാ ബ്രാന്‍ഡുകളും ലഭ്യമാണെന്നും അറിയിക്കുന്നു ,