ദസറ ആഘോഷത്തിനൊരുങ്ങി കൊട്ടാരനഗരി; മൈസൂരുവിലേക്ക് സഞ്ചാരി പ്രവാഹം :-


   29.09.2024


 മൈസൂർ :

ചരിത്രപ്രസിദ്ധമായ ദസറ ആഘോഷത്തിന് കന്നഡ നാട്ടിലെ കൊട്ടാരനഗരിയായ മൈസൂരു ഒരുങ്ങി. പത്തുദിവസത്തെ ആഘോഷം നേരിൽക്കാണാൻ മൈസൂരുവിലേക്ക് വിനോദസഞ്ചാരികളൊഴുകും.ഇവരെ എതിരേൽക്കാൻ നഗരമൊരുങ്ങി. ഹോട്ടലുകളും ലോഡ്‌ജുകളും മറ്റുമായി നഗരത്തിലെ വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളും വലിയ പ്രതീക്ഷയിലാണ്. ഒക്ടോബർ മൂന്നിന് ചാമുണ്ഡിമലയിൽ ഇത്തവണത്തെ ദസറ ആഘോഷത്തിന് തിരിതെളിയും. ആഘോഷത്തിൻ്റെ ഭാഗമായി നഗരം ദീപാലംകൃതമായിത്തുടങ്ങി. കവലകളിൽ വൈദ്യുതദീപാലങ്കാരങ്ങൾ സ്ഥാപിച്ചു.

ചിലയിടത്ത് റോഡുകൾ ചായംപൂശി മനോഹരമാക്കി. കൊട്ടാരവളപ്പ് ദസറ ആഘോഷത്തിൻ്റെ ഒരുക്കത്തിലാണ്. വിജയദശമി നാളിൽനടക്കുന്ന ജംബൂസവാരിക്കായി എത്തിച്ച ആനകൾ നഗരത്തെ ദസറയുടെ ആവേശത്തിലാക്കി. കൊട്ടാരത്തിൽനിന്ന് നഗരത്തിലെ ബന്നിമണ്ഡപത്തിലേക്കാണ് ഘോഷയാത്ര.ദസറയ്ക്ക് യുവസംഭ്രമപരിപാടി തുടങ്ങിയ കലാപരിപാടികളാണ് ഇതിൽ അരങ്ങേറുന്നത്.

കന്നഡ എഴുത്തുകാരനും ഗവേഷകനുമായ ഹംപ

നാഗരാജയ്യയാണ് ഇത്തവണ ദസറയുടെഇത്തവണ ദസറയുടെ ഉദ്ഘാടകൻ.


തുടർന്നുള്ള ദിവസങ്ങളിൽ യുവദസറ, കർഷകദസറ, ദസറപ്രദർശനം, സിനിമാപ്രദർശനം, കായികമേള തുടങ്ങിയവയുണ്ടാകും. നഗരത്തിലെ വിവിധ വേദികളിൽ സാംസ്‌കാരികപരിപാടികൾ അരങ്ങേറും.അംബാവിലാസ് കൊട്ടാരം ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കാഴ്‌ച ചേതോഹരമാകും. ആഘോഷത്തിനായി കൊട്ടാരത്തിലെ സുവർണസിംഹാസനമൊരുങ്ങും. വൊഡയാർ രാജകുടുംബത്തിൻ്റെ ആചാരദർബാർ നടക്കും. വിജയദശമിനാളിൽ 14 ആനകൾ അണിനിരക്കുന്ന ജംബൂസവാരി കൊട്ടാരത്തിൽനിന്ന് ആരംഭിക്കുബോൾ നഗരം ജനനിബിഡമാകും. ചാമുണ്ഡേശ്വരിയുടെ വിഗ്രഹം സുവർണ അംബാരിയിൽ ആനപ്പുറത്ത് എഴുന്നള്ളിക്കും.