കൊടുവള്ളി സബ് ജി

ല്ല സ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു.


 നരിക്കുനി :  കൊടുവള്ളി ഉപജില്ല സ്കൂൾ കലേത്സവം   ഒക്ടോബർ 28,29,30 എന്നീ ദിവസങ്ങളിൽ ചക്കാലക്കൽ ഹയർ സെ ക്കൻഡറി സ്നകൂളിൽ വെ ച്ച് നടക്കും.സ്റ്റേജ് ഇതര മത്സരങ്ങൾ, ഹസനിയ എ.യു.പി സ്കൂൾ മുട്ടാഞ്ചേരി ,അറബിക് കലോത്സവം ജി.എം.യു.പി സ്കൂൾ ആരാമ്പ്രം,സംസ്കൃത കലോത്സവം എ.യു.പി മടവൂർ എന്നിവിടങ്ങളിലും നടക്കും.കലോത്സവത്തിന്റെ വിജയത്തിന് വേണ്ടി 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

കോഡിനേഷൻ ചെയർമാൻ 

ഫൈസൽ പടനിലം അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സെലീന സിദ്ധീഖലി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈനി തായാട്ട്, ഷക്കീല ബഷീർ ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സോഷ്മ സുർജിത് ,വാസുദേവൻ, കോഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീജിത്ത് പുന്നശ്ശേരി,പി.ടി.എ പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി ,മാനേജർ സുലൈമാൻ മാസ്റ്റർ,എസ് എസ് ജി ചെയർമാൻ അബ്ദുറസാക്ക് എന്നിവർ സംസാരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി അബ്ദുൽ ഖാദർ പദ്ധതികൾ വിശദീകരിച്ചു.പ്രിൻസിപ്പൽ എം സിറാജുദ്ദീൻ കമ്മിറ്റി കരട് രേഖ അവതരിപ്പിച്ചു.കോഡിനേഷൻ യോഗത്തിൽ കോഡിനേഷൻ കമ്മിറ്റി കൺവീനർ ഹിഫ്സു റഹ്മാൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശാന്തകുമാർ ടി കെ നന്ദിയും പറഞ്ഞു. സഘടകസമിതി ഭാരവാഹികളായി, സന്തോഷ് മാസ്റ്റർ (ചെയർമാൻ), എം സിറാജുദ്ദീൻ (ജനറൽ കൺവീനർ),  സി.പി അബ്ദുൽ ഖാദർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.