സി ബി എസ് ഇ

 ജില്ലാ കലോത്സവം നാളെ (ശനി) തുടങ്ങും


നരിക്കുനി | സി ബി എസ് ഇ

സഹോദയ ജില്ലാ കലോത്സവം നാളെ തുടങ്ങും. 19, 20 തിയ്യതികളിലായി നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് കലോത്സവത്തിലെ സ്‌റ്റേജിന മത്സരങ്ങള്‍ നടക്കുന്നത്. 70 സ്‌കൂളുകളില്‍ നിന്നായി 3500 കലാപ്രതിഭകള്‍ അഞ്ച് വേദികളിലായി മാറ്റുരക്കും. സ്റ്റേജിതര മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 

ശനിയാഴ്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സഹോദയ സ്‌കൂള്‍ ചെയര്‍മാന്‍ മോനി യോഹന്നാന്‍ അധ്യക്ഷത വഹിക്കും. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി തുടങ്ങിയവര്‍ പ്രസംഗിക്കും. 

20ന് വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിര്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. സിനിആര്‍ടിസ്റ്റ് കലാഭവന്‍ സരിത മുഖ്യാതിഥിയാവും. 

പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ രജിന സൂപ്പി, സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, മെമ്പര്‍ അബ്ദുല്‍ഹമീദ് പങ്കെടുത്തു.