എളേറ്റിൽ വട്ടോളി : പശുക്കൾക്ക് പുല്ല് ശേഖരിക്കുന്നതിനിടെ ക്ഷീരകർഷകൻ കുഴഞ്ഞുവീണു മരിച്ചു. തിരിച്ചെത്തേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനോടുവിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തുകയായിരുന്നു. കൊടക്കാട്ട് പരേതരായ രാമൻകുട്ടി തിരുമാല എന്നിവരുടെ മകൻ ചളിക്കോട് ചെള്ളാട്ടുപാറക്കൽ പൊയിൽ അശോകൻ (70)ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.ഭാര്യ: ശാന്ത പനങ്ങാട്. മക്കൾ: അഭിജിത്ത്, അനുഷ.
മരുമകൻ: ശ്യാംപ്രസാദ് (കാക്കൂര് ). സഹോദരങ്ങൾ: പരേതനായ കണ്ടൻകുട്ടി, ദാമോദരൻ (പ്രൂനൂർ ) , ബാലൻ, ഭാസ്കരൻ, രാമചന്ദ്രൻ (കക്കോടി), ജാനകി എന്ന മാളു (കോരങ്ങാട് ). സഞ്ചയനം ഞായറാഴ്ച


0 അഭിപ്രായങ്ങള്‍