കാളിയാമ്പുഴ ബസ് മറിഞ്ഞ് അപകടത്തിൽ മരിച്ചത് രണ്ടും സ്ത്രീകൾ,മൂന്ന് പേരുടെ നില ഗുരുതരം :-


 08 10 2024 


തിരുവമ്പാടി: പുല്ലൂരാംപാറയിൽ കാളിയാമ്പുഴക്ക് സമീപം കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം. മരിച്ച രണ്ടുപേരും സ്ത്രീകളാണ്. ഡ്രൈവറും കണ്ടക്ടറുമടക്കം25 ഓളം പേർക്ക് പരിക്കേറ്റു. മൂന്ന്പേരുടെ നില ഗുരുതരം. കണ്ടപ്പൻചാൽ വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (63) ,ആനക്കാം പൊയിൽ പടിഞ്ഞാറക്കര തോയിലിൽ ത്രേസ്യാമ്മ മാാത്യൂസ് (75) എന്നിവരാണ് മരിച്ചത്. തിരുവമ്പാടി- ആനക്കാം പൊയിൽ റൂട്ടിലോടുന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.ബസിൽ 45 ഓളം പേരുണ്ടായിരുന്നതായാണ് വിവരം.


8/10/24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് കലുുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.