വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു:-
12 10 2024
കണ്ണൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് മരിച്ചത്. പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതക്കമ്പി ദേഹത്തുവീണാണ് മരണം.
വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം ഇലക്ട്രിക് ലൈൻ പൊട്ടി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.സംസാരശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല.

0 അഭിപ്രായങ്ങള്‍