നരിക്കുനിയിൽ വനിത എസ്ഐക്കും പോലീസുകാർക്കും എതിരെ കയ്യേറ്റം 

 നരിക്കുനി| ഹരിക്കുനിയിൽ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐക്കും പോലീസുകാർക്കും എതിരെ കയ്യേറ്റം. ഇന്നലെ രാത്രിയിലാണ് നരിക്കുനി പള്ളിയാറക്കോട്ടക്ക് സമീപമാണ് സംഭവം. കാക്കൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് വേറെയാണ് കയ്യേറ്റം ഉണ്ടായത്. സംശയാസ്പദമായി 

 കണ്ട വാഹനം പരിശോധിക്കുന്നതിനിടെയാണ് സംഭവം. 

 വനിത എസ് ഐ ജിഷ്മ, എ എസ് ഐ ദിനേശൻ, ഇതിൽ പോലീസ് ഓഫീസർ രജീഷ് എന്നിവരെയാണ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. 

വാഹനത്തിൽ ഉണ്ടായിരുന്നവർ വനിതാ എസ്ഐയെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നാലു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.