ഇഫ്ത്താർ സംഗമം :
നരിക്കുനി : ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് നരിക്കുനി ഏരിയ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം നരിക്കുനി പഞ്ചായത്ത് വൈസ് പ്രെസിഡണ്ട് സി.പി ലൈല ഉദ്ഘാടനം ചെയ്തു.
ദൈവ പ്രീതിയിലുടെ മനുഷ്യ സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള പരിശീലനമാണ് നോമ്പ് വിശ്വാസികൾക്ക് നൽകുന്നതെന്ന് റമദാൻ സന്ദേശം നൽകിയ കൊടുവള്ളി എ ഇ ഒ അബ്ദുൽ ഖാദർ സി.പി പറഞ്ഞു.
സലീം മടവൂർ, നരിക്കുനി വില്ലേജ് ഓഫീസർ പ്രസന്ന, മടവൂർ പഞ്ചായത്ത് സെക്രട്ടറി അബ്ദുറഷീദ്, മാപ്പിളപ്പാട്ട് രചയിതാവ് ബദറുദ്ദീൻ പാറന്നൂർ, ബി.പി ഒ മെഹറലി, അബ്ദുൽ ഗഫൂർ ഫാറൂഖി, അത്താണി സെക്രട്ടറി അബ്ദുൽ മജീദ് കെ , ഫ്രൊഫ: മുംതാസ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് സദറുദ്ദീൻ പുല്ലാളൂർ അധ്യക്ഷത വഹിച്ചു. ഏരിയ സെകട്ടറി അബ്ദുറഹ്മാൻ വി സി സ്വാഗതവും അബ്ദുറസ്സാഖ് പി നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍