നീതി മെഡിക്കൽസ് ഉദ്‌ഘാടനം ചെയ്തു.


നരിക്കുനി സർവീസ് സഹകരണ ബാങ്ക് എളേറ്റിൽ വട്ടോളിയിൽ പുതുതായി ആരംഭിച്ച നീതി മെഡിക്കൽസ് ഡോ. എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌  സി മനോജ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി കോ ഓപ് അസിസ്റ്റന്റ് രജിസ്ട്രാർ കെ വി നിഷ ആദ്യ വില്പന നിർവഹിച്ചു.

ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി സുനിൽ കുമാർ,  നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി പി ലൈല, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ ടി രാജു, കെ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ബാങ്ക് ഡയറക്ടർ എൻ ബാലകൃഷ്ണൻ സ്വാഗതവും ബാങ്ക് സെക്രട്ടറി എം സി ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.