*ലഹരിക്കെതിരെ മെക്സവൻ മാരത്തോൺ സംഘടിപ്പിച്ചു:*
പുല്ലാളൂർ :
"വ്യായാമം ലഹരിയാകട്ടെ" എന്ന സന്ദേശമുയർത്തി മെക്സവൻ എളേറ്റിൽ ഏരിയ സംഘടിപ്പിക്കുന്ന മെക് സെവൻ മാരത്തോൺ ഏരിയാ കോഡിനേറ്റർ ശഫീഖ് എളേറ്റിൽ പുല്ലാളൂരിൽ വെച്ച് ഉദ്ഘാടനം ചെയ്തു.
വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 22 ട്രൈനർമാർ നേതൃത്വം നൽകി. ലഹരിക്കെതിരെ മുഴുവൻ അംഗങ്ങളും പ്രതിജ്യെടുത്തു പുല്ലാളൂരിൽ നടന്ന പരിപാടിയിൽ സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും സദ്ദറുദ്ദീൻ പുല്ലാളൂർ നന്ദിയും പറഞ്ഞു.
വിവിധ ട്രൈനിംഗ് പ്രോഗ്രാമുകൾക്ക് യൂസുഫ് KP, കോയ മാസ്റ്റർ ഒ.പി, ഷിജിത്ത് പുല്ലാളൂർ എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ എല്ലാ യൂണിറ്റിലും വത്യസ്ത ബോധവതരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോഡിനേറ്റർ ഷഫീഖ് എളേറ്റിൽ പറഞ്ഞു.


0 അഭിപ്രായങ്ങള്‍