'



ജില്ലാ സ്പോർട്സ് കൗൺസിൽ ചെസ്സ് കോച്ചിംഗ് ക്യാമ്പ് ഉത്ഘാടനം ചെയ്തു.

നരിക്കുനി: കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ആണ് ലഹരി എന്ന ആശയത്തോടെ നരിക്കുനി  ഏ യു പി സ്കൂളിൽ ആരംഭിച്ച ചെസ്സ് കോച്ചിംഗ് ക്യാമ്പ് ചേളന്നുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന  രാരപ്പകണ്ടിഉത്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ ഏ കെ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു.കേരള ചെസ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് പ്രൊഫസർ പി അബ്ദുറഹിമാൻ മുഖ്യ അതിഥിയായിരുന്നു. നരിക്കുനി എയു പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ ബിന്ദു, വി എൻ അബ്ദുൽ സമദ് , ജില്ല സ്പോർട്സ് കൗൺസിൽ മെമ്പർ എം പി മുഹമ്മദ് ഇസ്ഹാഖ് , പി. പി. അബ്ദുൽ സലാം,എം ഏ സാലിഹ് നരിക്കുനി,കെ സി അശ്വതി എന്നിവർ സംസാരിച്ചു. രണ്ട് മാസകാലം ഉച്ചക്ക് രണ്ട് മണിമുതൽ ഒരുമണിക്കൂർ സമയമാണ് കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്.

ഫോട്ടോ :-

കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ആണ് ലഹരി എന്ന ആശയത്തോടെ നരിക്കുനി  ഏ യു പി സ്കൂളിൽ ആരംഭിച്ച ചെസ്സ് കോച്ചിംഗ് ക്യാമ്പ് ചേളന്നുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷിഹാന രാരപ്പകണ്ടിഉത്ഘാടനം ചെയ്യുന്നു.