i

വയലോര ജാഗ്രതാസമിതി
 നെടിയനാട്


നരിക്കുനി ഗ്രാമപഞ്ചായത്തിലെ മുണ്ടു പാലം മുതൽ കാവുംപൊയിൽ പുതുശ്ശേരിത്താഴംവരെയുള്ള  പ്രദേശങ്ങളിലെ ലഹരിവ്യാപനത്തിന്നെതിരെ, അത് നാട്ടിലേയും, വീടുകളിലേയും സമാധാന അന്തരീക്ഷം തകർത്ത് വലിയൊരു സാമൂഹ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ലഹരി എന്ന വിപത്തിനെ തുരത്താൻ രംഗത്തിറങ്ങിയിരിക്കുകയാണ്.
അതിൻ്റെ ഭാഗമായി 2025 ഏപ്രിൽ 6 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് മുണ്ടു പാലത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന വിളംബര ജാഥ
വൈകു: 4.30 ന് കാവും പൊയിലിലെത്തി പാലക്കുഴി വയലിൽ സമാപിക്കുന്നു. സമാപന സമ്മേളനത്തിൽ ജനപ്രതിനിധികൾ, പോലീസ് ,എക്സൈസ് , രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രതിനിധികൾ എന്നിവർ
സംസാരിക്കും.