കെ എസ് ഇ ബി കാക്കൂർ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്


കെ എസ് ഇ ബി കാക്കൂർ സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 15.04.2025 ചൊവ്വാഴ്ച്‌ച രാവിലെ 10:30ന് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സി. എം ഷാജി ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി ബാലുശ്ശേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. സജിത്ത്കുമാർ. എ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ശ്രീമതി. ഷാജി സുധാകരൻ (ഡെപ്യൂട്ടി قوائد എഞ്ചിനീയർ, ഇലക്ട്രിക്കൽ സർക്കിൾ കോഴിക്കോട്) മുഖ്യാതിഥിയായി പങ്കെടുത്തു. കെ എസ് ഇ ബി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. മുഹമ്മദ് ഉനൈസ്. കെ റിപ്പോർട്ട് അവതരിപ്പിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. സിദിഖ് വാലത്തിൽ, ശ്രീ. മനോജ്. ഇ (പി എം യു കോഴിക്കോട്), ശ്രീമതി. ധന്യശ്രീ ജി(സീനിയർ സൂപ്രണ്ട്), ശ്രീ. ലാലു എം. കെ (കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി ഐ ടി യു), ശ്രീ. സിദിഖ് (കെ എസ് ഇ ബി വർക്കേഴ്‌സ് ഫെഡറേഷൻ എ ഐ ടി യു സി), ശ്രീ. രഞ്ജിത്ത് പി എസ് (കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ), കെട്ടിട ഉടമ ശ്രീ. ഖാദർ കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കെ എസ് ഇ ബി കാക്കൂർ അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീ. അബ്‌ദുൾ കരീം ബി. കെ സ്വാഗതവും, ശ്രീ. ഉദയകുമാർ. കെ, ഓവർസീർ, കെ എസ് ഇ ബി കാക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ നന്ദിയും രേഖപ്പെടുത്തി.