'




നാടിനെ ഇളക്കിമറിച്ച ലഹരി വിരുദ്ധ വിളംബരവും പൊതുസമ്മേളനവും നടത്തി :-


നരിക്കുനി: -സ്ത്രീകളും, കൈകുഞ്ഞുങ്ങളും, വിദ്യാർത്ഥികളും വൻതോതിൽ അണിനിരന്ന ലഹരി വിരുദ്ധ വിളംബര ജാഥയും, പൊതുസമ്മേളനവും നാടിൻ്റെ ലഹരിക്കെതിരെയുള്ള ഒറ്റക്കെട്ടായ വികാരമായി മാറി. സോഫ്റ്റ് ബേസ് ബോൾ ദേശീയ താരം അനന്യ -ആർ എസ് മുണ്ടുപാലത്ത് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച വിളംബര ജാഥ നാടിൻ്റെ ഊടുവഴികളിലൂടെ സഞ്ചരിച്ച് കാവും പൊയിലിൽ സമാപിച്ചു. മൗന പ്രാർത്ഥനയ്ക്ക് ശേഷം സമാപന സമ്മേളനം

നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു.  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഫാന രാരപ്പം കണ്ടി അധ്യക്ഷത വഹിച്ചു. വയലോര ജാഗ്രത സമിതി കൺവീനർ ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ മുഖ്യാതിഥിയായി കൊടുവള്ളി സബ്ബ് ഇൻസ്പെക്ടർ ഗൗതം ഹരി പങ്കെടുത്തു. താമരശ്ശേരി എക്സൈസ് ഓഫീസറും, വിമുക്തി കോ - ഓഡിനേറ്ററുമായ കെ -അതുൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി പുതിയോത്ത്, മിനി പുല്ലങ്കണ്ടി, മൊയ്തി നെരോത്ത്,  സുനിൽകുമാർ, സി.കെ സലീം, ലതിക, ടി പി മജീദ്, രാജു ടി എന്നിവർ പരിപാടിയിൽ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.പി.മോഹനൻ മാസ്റ്റർ. പി.കെ. ഹരിദാസൻ മാസ്റ്റർ ഒ.പി. അബ്ദുൽ അസീസ്, ടി.പി. ജയചന്ദ്രൻ മാസ്റ്റർ, എം ശിവാനന്ദൻ, സാംസ്കാരിക പ്രവർത്തകനായ ദിനേശ് പുതുശ്ശേരി എന്നിവർ സംസാരിച്ചു. അരുൺ പള്ളിക്കര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സുരേഷ്  നന്ദിരേഖപ്പെടുത്തി.