മീൻപിടിക്കാൻ തോട്ടിലിറങ്ങിയ സഹോദരങ്ങളായ 2 കുട്ടികൾ ഷോക്കേറ്റ് മരിച്ചു:-
•
May 25, 2025
കോടഞ്ചേരി: കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങളായ രണ്ടു കുട്ടികൾ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻ കുന്നേൽ ബിജു, ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്.
ഇന്ന്
വൈകീട്ട് 6.30 നായിരുന്നു സംഭവം. ഇവർ വെള്ളത്തിൽ ഇറങ്ങിയ സമയത്ത് ശക്തമായ കാറ്റടിച്ച് വൈദ്യുത ലൈനിന് മുകളിലേക്ക് മരം പതിക്കുകയായിരുന്നു. തുടർന്ന് ലൈൻ വെള്ളത്തിലേക്ക് പൊട്ടിവീണാണ് ഷോക്കേറ്റത്. ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.


0 അഭിപ്രായങ്ങള്‍