നരിക്കുനിയിൽ 4 വർഷം കൊണ്ട് 3 പഞ്ചായത്ത് പ്രസിഡണ്ട്:-

നരിക്കുനി:വികസനം മുരടിച്ച നരിക്കുനി ഗ്രാമപഞ്ചായത്തിൽ ഗ്രൂപ്പ്‌ തർക്കത്തിന്റെ  പേരിൽ യുഡിഎഫ് ഭരണസമിതിയിലെ മൂന്നാമത്തെ പ്രസിഡന്റ് ടി കെ സുനിൽ കുമാർ  സ്ഥാനമേറ്റതായി പ്രതിപക്ഷ എൽ ഡി എഫ്  മെമ്പർമാർ അറിയിച്ചു ,തുടരെ തുടരെയുള്ള  മാറ്റത്തിനെതിരെ LDF മെമ്പർമാർ സത്യപ്രതിജ്ഞ പരിപാടി ബഹിഷ്കരിച്ചു. LDF മെമ്പർമാർ നരിക്കുനിയിൽ പ്രകടനം നടത്തി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.പ്രതിഷേധ പ്രകടനത്തിന് ടി രാജു ,മജീദ് തലപ്പൊയിൽ ,ചന്ദ്രൻ തിയ്യക്കണ്ടി ,ലതിക ,മിനി തുടങ്ങിയവർ നേതൃത്വം നൽകി ,