വഴക്കിനിടെ മകൻ അച്ഛനെ വെട്ടിക്കൊന്നു. :-


 08.05.2025


വയനാട്: മകൻ അച്ഛനെ വെട്ടിക്കൊന്നു. വയനാട് എടവകയിലാണ് സംഭവം. എടവക കടന്നലാട്ട് കുന്നില്‍ മലക്കുടി ബേബിയെ (63) മകൻ റോബിനാണ് (37) വെട്ടിക്കൊന്നത്.


ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ബേബിയെ കണ്ടത്.


ഗുരുതരമായി പരിക്കേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനിടെ റോബിൻ ആയുധം ഉപയോഗിച്ച്‌ നെഞ്ചില്‍ ആഴത്തില്‍ വെട്ടുകയായിരുന്നു. റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.