നെടിയനാട് ബദ്രിയ്യ ഗ്രാറ്റോണിയത്തിന് പ്രൗഢതുടക്കം


നരിക്കുനി | നെടിയനാട് സി അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ നാമധേയത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന നെടിയനാട് ബദ്രിയ്യയുടെ ഗ്രാറ്റോണിയം സമ്മേളനങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കും.  സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പ്രാസ്ഥാനിക സമ്മേളനം സമസ്ത എറണാകുളം ജില്ലാപ്രസിഡന്റ് പി അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ ഉദ്ഘാടനം ചെയ്തു. ടി എ മുഹമ്മദ് അഹ്‌സനി അധ്യക്ഷത വഹിച്ചു. പി കെ മുഹമ്മദ് ബാദുഷസഖാഫി ആലപ്പുഴ മുഖ്യാതിഥിയായിരുന്നു. സയ്യിദ് പി ജി എ തങ്ങള്‍ മദനി പ്രാര്‍ഥന നടത്തി. മുഹമ്മദ് സഖാഫി വള്ളിയാട് , അലവി സഖാഫി കായലം, ശുഹൈബ് കുണ്ടുങ്ങല്‍, കെ ബീരാന്‍കോയ പ്രസംഗിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, സി അബ്ദുല്ലത്തീഫ് ഫൈസി , പി പി എം ബഷീര്‍ , നിസാര്‍ സഖാഫി നടുവല്ലൂര്‍ , അബ്ദുറഹിമാന്‍ ഹാജി പാലത്ത് , അബ്ദുല്‍ ജലീല്‍ സഖാഫി മുക്കടങ്ങാട് , സലാം ബുസ്താനി , കെ ബീരാന്‍ കോയ, തുടങ്ങിയവര്‍ സംബന്ധിച്ചു .


ഇന്ന് (ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബ സംഗമം കെ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര ഉദ്ഘാടനം ചെയ്യും. ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍, ഡോ. ശരീഫ് പരപ്പന്‍പൊയില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട് സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദ് പാറന്നൂര്‍, ടി കെ സി മുഹമ്മദ്, മുഹമ്മദ് പുല്ലാളൂര്‍, അബ്ദുറഹ്മാന്‍ സഖാഫി നെടിയനാട്, ഷഹനാസ് വി കെ, ടി കെ എ സിദ്ദീഖ്, ഉസ്മാന്‍ സഖാഫി നരിക്കുനി സംബന്ധിക്കും.


വൈകുന്നേരം 4 മണിക്ക് നടക്കുന്ന സൗഹൃദ സമ്മേളനത്തില്‍ ആംബുലന്‍സ് സമര്‍പ്പണം നിര്‍വഹിച്ച് കേരള ടൂറിസം പൊതു മരാമത്ത് മന്ത്രി പി എം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം കെ മുനീര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. അഡ്വ പി ടി എ റഹീം എം എല്‍ എ പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്യും. താമരശ്ശേരി ഡി വൈ എസ് പി സുഷീര്‍ കെ മുഖ്യാതിഥിയായിരിക്കും. എസ് വൈ എസ് സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി പി വി അഹമ്മദ് കബീര്‍, പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ടി രാജു, ജൗഹര്‍ പൂമംഗലം, മൊയ്തി നെരോത്ത്, സി കെ സലീം, ചന്ദ്രന്‍, മജീദ്, സഹായി വാദിസലാം സെക്രട്ടറി നാസര്‍ ചെറുവാടി, മുഹമ്മദലി കിനാലൂര്‍, പി യൂസുഫ് ഹാജി, സലാം മാസ്റ്റര്‍ ബുസ്താനി, സാബിത്ത് അബ്ദുല്ല സഖാഫി തുടങ്ങിയവര്‍ സംസാരിക്കും.


വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന മഹബ്ബ കോണ്‍ഫറന്‍സില്‍ ടി കെ മുഹമ്മദ് ദാരിമി അധ്യക്ഷത വഹിക്കും. സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കും. സയ്യിദ് ജസീല്‍ ശാമില്‍ ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുല്ലക്കോയ തങ്ങള്‍ കാരക്കാട്, സയ്യിദ് ശിഹാബുദ്ദീന്‍ ലത്വീഫി കളരാന്തിരി, സി പി ശാഫി സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി മമ്പുറം, അഡ്വ. ഇ കെ മുസ്തഫ സഖാഫി, മാഹിന്‍ സഖാഫി പറമ്പില്‍, ഫാറൂഖ് സഖാഫി നരിക്കുനി സംബന്ധിക്കും.


മെയ് 4 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മുതഅല്ലിം സമ്മിറ്റ് എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ശാദില്‍ നൂറാനി ചെറുവാടി ഉദ്ഘാടനം ചെയ്യും. വാരാമ്പറ്റ മുഹ്യിദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. അലി ബാഖവി ആറ്റുപുറം, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തും. അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, എസ് എസ് എഫ്  സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത്, റാഫി അഹ്‌സനി കാന്തപുരം, ജമാലുദ്ദീന്‍ സഖാഫി നിലമ്പൂര്‍, ഇ കെ അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ് റഖീബ് അഹ്‌സനി ഡി ആര്‍, എന്‍ കെ ഇസ്സുദീന്‍ സഖാഫി സംസാരിക്കും.


വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡണ്ട്  ഇ സുലൈമാന്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ഇല്‍യാസ് ഹൈദ്രൂസി എരുമാട്, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി,  അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, പി അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ, മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, സി പി ഉബൈദുല്ല സഖാഫി, യൂസുഫ് സഖാഫി കരുവമ്പൊയില്‍, ഡോ. പി അബൂബക്കര്‍, ചാലിയം അബ്ദുല്‍ കരീം ഹാജി, ഹാഫിള് മുഹമ്മദ് അബൂബക്കര്‍ സഖാഫി പന്നൂര്‍, ഫസല്‍ സഖാഫി നരിക്കുനി, കെ ബീരാന്‍ കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.