വി.എസ് അച്യുതാനന്ദന്‍ ഐ സിയുവിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരം :-
:25-06-2025
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് ഇന്നലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വി എസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. രാവിലെ പത്ത് മണിയോടെ
വിഎസിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


0 അഭിപ്രായങ്ങള്‍