ഒന്‍പതാംക്ലാസുകാരിയുടെ മരണം; രണ്ട് അധ്യാപകരെക്കൂടി പുറത്താക്കി :-
പാലക്കാട്: ശ്രീകൃഷ്ണപുരത്തെ സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ ഒന്‍പതാംക്ലാസുകാരിയുടെ മരണത്തില്‍ രണ്ട് അധ്യാപകരെക്കൂടി പുറത്താക്കി. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. ഇതുവരെ അഞ്ച് അധ്യാപകര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സ്‌കൂളില്‍ പരാതികള്‍ക്കായി പൊതു പ്ലാറ്റ്‌ഫോം ഒരുക്കാൻ പി ടി എ കമ്മറ്റി യോഗത്തില്‍ ധാരണയായി.
തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് പറഞ്ഞു. ആത്മഹത്യകുറിപ്പ് കൈമാറിയത് ആശിര്‍നന്ദയുടെ സുഹൃത്തെന്ന് നാട്ടുകല്‍ പൊലീസ് പറഞ്ഞു. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായി സുഹൃത്തുകള്‍ മൊഴിനല്‍കി.

0 അഭിപ്രായങ്ങള്‍