യൂത്ത് കോൺഗ്രസിൻ്റെ ഉമ്മൻചാണ്ടി അനുസ്മരണം 

അത്താണിക്കൊപ്പം 

നരിക്കുനി : മഹത്തായ ജനാധിപത്യത്തെ അർത്ഥപൂർണമാക്കിയ ഭരണാധികാരി ആയിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി ജന. സെക്രട്ടറി പി.എം.നിയാസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി 

സാന്ത്വന പരിചരണം കേന്ദ്രമായ നരിക്കുനി അത്താണിയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്താണിക്കുള്ള ധനസഹായം അദ്ദേഹം കൈമാറി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ഭാരവാഹികളായ സൂഫിയാൻ ചെറുവാടി, വൈശാഖ് കണ്ണോറ, കെഎസ്‌യു സംസ്ഥാന ജന. സെക്രട്ടറി സനൂജ് കുരുവട്ടൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.ഐ.വാസുദേവൻ നമ്പൂതിരി, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡൻ്റ് ഫസൽ പാലങ്ങാട്, ജൗഹർ പൂമംഗലം, ജ്യോതി ജി.നായർ, പി.പി.അബ്ദുൽ ഖാദർ  എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ:-യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി 

സാന്ത്വന പരിചരണ കേന്ദ്രമായ നരിക്കുനി അത്താണിയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം കെപിസിസി ജന. സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്യുന്നു ,