ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം :-
𝟑𝟎 - 07 -𝟐𝟎𝟐𝟓
ഉള്ള്യേരി :- ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. ഉള്ളിയേരി ഒള്ളൂരിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. വടക്കേ കുന്നുമ്മൽ വാസുവിന്റെ വീട്ടിലെ ഫ്രിഡ്‌ജ് ആണ് പൊട്ടിത്തെറിച്ചത്. വൻ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന വൈദ്യുതോപകരണങ്ങൾക്കും തീപിടിച്ചു.
അടുക്കള ഭാഗത്താണ് ഫ്രിഡ്ജുണ്ടായിരുന്നത്. ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ വീടിനും കേടുപാടു സംഭവിച്ചു. അടുക്കളയിലെ സാധനങ്ങളും തകർന്നു. ജനൽ ചില്ലുകളടക്കം തകർന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീഅണച്ചത്. തീ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാനായതിനാൽ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നില്ല. വീട്ടിലെ വാതിലും ജനലുമടക്കം തകർന്നു,

0 അഭിപ്രായങ്ങള്‍