കനത്ത കാറ്റിലും മഴയിലും നരിക്കുനി വൻ നാശനഷ്ടം :-


 26-07-2025


നരിക്കുനി : - പുലർച്ചെയുണ്ടായ   മഴയിലും കനത്ത കാറ്റിലും  നരിക്കുനി കുമാരസ്വാമി റോഡിലെ തൗഫീഖ് ടെക്സ്റ്റൈൽസിന്റെ പേരടക്കമുള്ള എസിപി തകർന്നു വീണു .നരിക്കുനി ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിലേക്ക് വീണ സാധനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

കനത്ത കാറ്റിൽ നരിക്കുനി ഗവ: ഹൈസ്ക്കൂളിൻ്റെ മേൽക്കൂര തകർന്നു ,പാലത്ത് അടുവാറക്കൽ താഴത്ത്  വീടിന് മുകളിൽ മരം കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചു. പുനത്തിൽ ഭാവന സലാമിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല.


അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. നരിക്കുനി  ഫയർഫോഴ്സ് എത്തിയാണ് അപകടങ്ങൾ ഒഴിവാക്കുന്നത് ,കൂടാതെ മരം വീണ് 10-ഓളം വൈദ്യുതി തൂണുകൾ തകർന്നു ,പലയിടങ്ങളിലും അപകടം ഒഴിവാക്കാൻ വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കയാണ് ,