അങ്കണവാടി അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിച്ചു ; പരാതിക്ക് പിന്നാലെ സസ്‌പെൻഷൻ: -




തിരുവനന്തപുരത്ത് കുഞ്ഞിനോട് ക്രൂരത. :- തിരുവനന്തപുരം :-രണ്ടേമുക്കാല്‍ വയസുള്ള കുട്ടിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി.പ്രവീണ്‍ - നാൻസി ദമ്പതികളുടെ മകൾ ഇന പ്രവീണിനാണ് മർദ്ദനമേറ്റത്.മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയെ അടിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. അധ്യാപിക അടിച്ചുവെന്ന് മകളാണ് പറഞ്ഞതെന്ന് പ്രവീണ്‍ പ്രതികരിച്ചു.കുട്ടിയെ തെക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു,