ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍
17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി :-
ന്യൂഡൽഹി
ലൈംഗിക പീഡനക്കേസിൽ പ്രതിയായ സ്വയംപ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതി എന്ന സ്വാമി പാർഥസാരഥി അറസ്റ്റിലായി. ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിൻ്റെ മുൻ ചെയർമാനാണ് ചൈതന്യാനന്ദ. ഇവിടുത്തെ വിദ്യാർഥികളെയാണ് പീഡനത്തിന് ഇരയാക്കിയത്. ഇതിന് പുറമേ ശാരദാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിൽ 122 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. ഒന്നിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതിനെ പിന്നാലെ ഓഗസ്റ്റ് മാസം മുതൽ ഒളിവിലായിരുന്ന ഇയാളെ ആഗ്രയില്‍ നിന്ന് പോലീസ് പിടികൂടികൂടുകയായിരുന്നു.


0 അഭിപ്രായങ്ങള്‍