ചേളന്നൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ വലോട്ടിൽ ഭഗവതി ക്ഷേത്രം - കപ്പിയിൽ റോഡ് ശ്രീ. ഏ.കെ. ശശീന്ദ്രൻ [ ബഹു: കേരള വനം - വന്യജീവി വകുപ്പ് മന്ത്രി] ഉദ്ഘാടനം ചെയ്തു. ബഹു: മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപയും ചേളന്നൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ 350000 രൂപയും ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. നൗഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ എൻ. ഫാസിൽ, എം.കെ. രാജേന്ദ്രൻ, വി. പ്രഭാകരൻ, സുബിൽ. കെ. ,വി.ടി.പുരുഷോത്തമൻ, എം.കെ. അഖിനേഷ്,ഹരിദാസൻ , വേണുഗോപാലൻ വി.ടി. എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എൻ. രമേശൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ റോഡിന് സ്ഥലം സൗജന്യമായി വിട്ട് നൽകിയ അഖില. ടി, ആതിര. ടി എന്നിവരെ അനുമോദിച്ചു.


0 അഭിപ്രായങ്ങള്‍