രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IIISc/IMSc കളിൽ അഡ്മിഷൻ ലഭിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. IITs/IIMs/IIISc/IMSc കോഴ്‌സുകളിൽ ഉപരി പഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. അനുവദിക്കുന്ന കോഴ്‌സുകൾ സംബന്ധിച്ച വിശദ വിവരം www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വരെയാണ്.